പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കൻ സന്ദർശനം നടത്തുന്നത്. സന്ദർശനം ഈ മാസം ഉണ്ടായേക്കും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല.






