Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചറുമായി വാട്സ്ആപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പരിചയമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ അവതരിപ്പിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ ‘സേഫ്റ്റി ഓവര്‍വ്യൂ’ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.

ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത് ,ക്രീയേറ്റ് ചെയ്തത് ആരാണ്, എത്ര അംഗങ്ങളുണ്ട്, തീയതി തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. ഈ വിവരങ്ങളെല്ലാം മനസിലാക്കിയ ശേഷം ഉപയോക്താവിന് ഗ്രൂപ്പിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം. കൂടുതൽ വിശദാംശങ്ങൾക്കായി ചാറ്റുകൾ പരിശോധിക്കുകയും ചെയ്യാം.

ഇനി ഗ്രൂപ്പിൽ തുടരാൻ താത്പര്യമില്ലെങ്കിൽ ചാറ്റിലെ സന്ദേശങ്ങളൊന്നും നോക്കാതെ തന്നെ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആകാനും സാധിക്കും. ഇന്ത്യയിൽ പുതിയ ഫീച്ചർ ഈ ആഴ്ച്ചയോടെ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് ഒഴിവാക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.

Recent News

Advertisement
WhiteswanTV Footer