Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: technology news

പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യം വെച്ചുകൊണ്ട് പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് എളുപ്പമാക്കും. നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ആപ്പിലേക്ക് മാറിയാൽ വീഡിയോ പ്ലേ ചെയ്യുന്നത് നിൽക്കും. എന്നാൽ പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങൾ വാട്‌സ്ആപ്പിൽ ചാറ്റ് […]
Read more

ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സംരക്ഷണം; പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ട്രൂകോളര്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മൊബൈല്‍ ആപ്പായ ഖയാലുമായി ട്രൂകോളര്‍ ധാരണയിലെത്തി. ട്രൂകോളറിന്റെ പ്രീമിയം മെമ്പര്‍ഷിപ്പുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. ഖലാല്‍ ആപ്പിലെ മെമ്പര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം മെമ്പര്‍ഷിപ്പില്‍ 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കും. നിലവില്‍ ട്രൂകോളര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങള്‍ തുടരും. തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള കോളുകള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക അലര്‍ട്ടുകള്‍ പുതിയ ഫീച്ചറിലുണ്ടാകും. തട്ടിപ്പു […]
Read more

‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചറുമായി വാട്സ്ആപ്പ്

പരിചയമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ അവതരിപ്പിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ ‘സേഫ്റ്റി ഓവര്‍വ്യൂ’ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത് ,ക്രീയേറ്റ് ചെയ്തത് ആരാണ്, എത്ര അംഗങ്ങളുണ്ട്, തീയതി തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. ഈ വിവരങ്ങളെല്ലാം മനസിലാക്കിയ ശേഷം ഉപയോക്താവിന് ഗ്രൂപ്പിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം. […]
Read more

ഒറ്റ ദിവസം 70 കോടിയിലധികം ഇടപാടുകൾ; ചരിത്രനേട്ടം കൈവരിച്ച് യുപിഐ

ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ്. 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം ഇനി യുപിഐയ്ക്ക് സ്വന്തം. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ യുപിഐ സംവിധാനം ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. യുപിഐയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. 2023-ൽ പ്രതിദിനം ഏകദേശം 35 കോടി ഇടപാടുകളാണ് നടന്നിരുന്നത്. എന്നാൽ, 2024 ഓഗസ്റ്റിൽ ഇത് 50 കോടി കവിഞ്ഞു ഇപ്പോൾ 70 കോടിയും മറികടന്നു. 2026 […]
Read more

ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാൻ കൊവാക് രാജിവെച്ചതോടെയാണ് പുതിയ നിയമനം. നിലവിൽ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു. Content: Indian to head Tesla’s robot project
Read more

മൊബൈൽ ഫോൺ ഉടമകളായ സ്ത്രീകൾ കേരളം നാലാമത്

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്. ഗോവയും ലഡാക്കുമാണ് മുന്നിലുള്ളത്. ഇവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. കേരളത്തിന് തൊട്ടുമുന്നിൽ മിസോറാം ആണ്. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് പിന്നിൽ. രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. […]
Read more

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ എട്ടിന്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന നേട്ടം സ്വന്തമാക്കാൻ ശുഭാംശു ശുക്ല.ആക്സിയം-4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് ജൂണ്‍ എട്ടിന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം. ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. 1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു. കമാന്‍ഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന 14 […]
Read more

‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് സംവിധാനം അവതരിപ്പിച്ച് ഇലോൺ മസ്ക്

എക്സിൽ കൂടുതൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ് സംവിധാനവും ഉണ്ട്. ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള […]
Read more

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയപ്പെട്ടു

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയപ്പെട്ടു. വിക്ഷേപണം സുഗമമായിരുന്നുവെങ്കിലും പ്രതീക്ഷിച്ച സ്പാഷ്ഡൗണിനു മുമ്പ് ആദ്യഘട്ട സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ പൊട്ടിത്തെറിച്ചു. റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. പേലോഡ് വാതിലുകള്‍ തുറക്കാതെ വന്നതോടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാൻ സാധിച്ചില്ല. സ്റ്റാര്‍ഷിപ്പിന്റെ ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായെന്നും സ്പേസ് എക്സ് സ്ഥിരീകരിച്ചു. ശക്തമായ റാപ്പറ്റര്‍ എഞ്ചിനുകളുടെ കരുത്തോടെ റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തന്നെ ഫസ്റ്റ് സ്റ്റേജ് റോക്കറ്റ് അപ്പര്‍ സ്റ്റേജ് സ്റ്റാര്‍ഷിപ്പ് […]
Read more

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ബൈജൂസ് ആപ്പ് ഔട്ട്

ഓണ്‍ലൈന്‍ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു.ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ബൈജൂസിന്റെ ലേണിംഗ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജൂസിന്റെ ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്‍ഡ് ലേണിന്റെ മറ്റ് ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുണ്ട്. ബൈജൂസിന്റെ പ്രീമിയം ലേണിംഗ് ആപ്പും, ബൈജൂസിന്റെ എക്‌സാം പ്രെപ്പ് ആപ്പും […]
Read more

Recent News

Advertisement
WhiteswanTV Footer