സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപയുടെ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7675 രൂപയുമാണ്.
വെള്ളിയാഴ്ച വമ്പന്‍ കുതിപ്പോടെ റെക്കോര്‍ഡിട്ടതിന് ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്. പവന് 75760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇന്ത്യക്കുമേല്‍ ട്രംപ് ചുമത്തിയ ഉയര്‍ന്ന താരിഫ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.






