ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള കാത്തിരുപ്പ് തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന മാതാ വൈഷ്ണോ ദേവിക്ഷേത്ര യാത്ര പുനരാരംഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ക്ഷേത്ര ബോർഡ് അറിയിച്ചു. സ്ഥലത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം തുടർച്ചയായി 14 ദിവസം പൂർണമായി നിർത്തിവെച്ചത്.






