ജമ്മു കശ്മീരില്‍ സ്‌ഫോടനം; നാല് ജവാന്മാര്‍ക്ക് പരിക്ക്
രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നൗഷേരാ മേഖലയിലെ കലാൽ പ്രദേശത്ത് പട്രോളിങ്ങിനിടെയാണ് അപകടമുണ്ടായത്. കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സൈനികർ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ജവാന്മാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി, നിലവിൽ അവർ നിരീക്ഷണത്തിലാണ്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനം ഉണ്ടായതെന്ന കാര്യത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം […]
Read more