ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 45 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധിപ്പേരെ കാണാതായതായാണ് വിവരം. ജമ്മുകശ്മീര്‍ പോലീസ്, എസ്ഡിആര്‍എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ രക്ഷ പ്രവർത്തനം തുടരുകയാണ്.
കാലാവസ്ഥ അനുകൂലമായാല്‍ വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോവുകയായിരുന്നു.




