പരസ്യചിത്രീകരണത്തിനിടെ നടൻ ജൂനിയർ എൻടിആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടന്റെ ടീം അറിയിച്ചു. എൻടിആറിന്റെ പരിക്ക് സംബന്ധമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാർത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചത്തെ പരിപൂർണ വിശ്രമം ആണ് ജൂനിയർ എന്‍ടിആറിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആരാധകർ പൊതുജനങ്ങളും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടന്റെ ഓഫീസ് അഭ്യർത്ഥിച്ചു.






