Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഹൃദയപൂര്‍വ്വം’ ഒ ടി ടി യിലേക്ക്; ഇതുവരെ എത്ര നേടി?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹന്‍ലാലിനെ സംബന്ധിച്ച് സമീപ വര്‍ഷങ്ങള്‍ എടുത്താല്‍ കരിയറില്‍ ഏറ്റവും നേട്ടമുണ്ടായ വര്‍ഷമാണ് 2025. നായകനായി എത്തിയ മൂന്ന് ചിത്രങ്ങളും തിയറ്ററുകളിലേക്ക് ജനത്തെ കാര്യമായി എത്തിച്ചു. ബോക്സ് ഓഫീസ് കളക്ഷനില്‍ അവ പലപ്പോഴും വാര്‍ത്ത സൃഷ്ടിച്ചു. ഒപ്പം ഇപ്പോഴിതാ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായി. എമ്പുരാന്‍, തുടരും എന്നിവയ്ക്ക് പിന്നാലെ ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. മൂന്ന് ദിനങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ എത്രയെന്ന് നോക്കാം.

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്‍റെ യുഎസ്‍പി. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം സത്യന്‍ അന്തിക്കാട് ഫ്ലേവറിലുള്ള ഒരു ചിത്രം ആയിരിക്കുമ്പോള്‍ത്തന്നെ പ്രമേയത്തിലും അവതരണത്തിലുമൊക്കെ ഫ്രെഷ്നസ് ഉള്ള ചിത്രമായിരുന്നു. മോഹന്‍ലാലിന്‍റെ ഒരു ഫീല്‍ ഗുഡ് ചിത്രം കുറച്ച് കാലത്തിന് ശേഷവുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിന്‍റെ ഗുണം ചിത്രത്തിനും ഉണ്ടായി.

ഓണത്തിന് തിയറ്ററുകളിലെ പ്രേക്ഷകരുടെ തെരഞ്ഞെടുപ്പില്‍ ഇടംപിടിക്കാന്‍ ഹൃദയപൂര്‍വ്വത്തിന് സാധിച്ചു. അത് ബോക്സ് ഓഫീസിലും നേട്ടമായി മാറി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 39.67 കോടിയാണ്. ഗ്രോസ് 46.19 കോടിയും. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 75 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 75.44 കോടി എന്നതാണ് സാക്നില്‍കിന്‍റെ കണക്ക്.

Advertisement
WhiteswanTV Footer