ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്ര൦ “ചെറുക്കനും പെണ്ണും” എന്ന റൊമാൻ്റിക് ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് മുണ്ടയാട്ടാണ്.
പ്രദീപ് നായർ,രാജേഷ് വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്,രതീഷ് വേഗ തുടങ്ങിയവരാണ് സംഗീതം ഒരുക്കിയിട്ടുള്ളത്. എഡിറ്റിംഗ്-ജോൺകുട്ടി,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,കോസ്റ്റും ഡിസൈനർ-കുമാർ എടപ്പാൾ,കലാ സംവിധാനം-മഹേഷ് ശ്രീധർ,
മേക്കപ്പ്-ബിനോയ് കൊല്ലം,സൗണ്ട് മിക്സിങ്-വിനോദ്. പി.ശിവരാം,വി എഫ് എക്സ്-ഡിജിറ്റൽ കാർവിങ് സ്റ്റിൽസ്-അർഷൽ പട്ടാമ്പി, ശ്രീനി മഞ്ചേരി. ഒക്ടോബർ 31 ന്
നന്തിയാട്ട് ഫിലിംസ് ചിത്രം തീയറ്ററുകളിലേക്കെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.










