പാലക്കാട് :ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു . ആശുപത്രിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും മോഷണം പോയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചികിത്സക്കായി എത്തിയ വയോധികയുടെ കഴുത്തിലെ രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും കവര്‍ച്ച ചെയ്യപ്പെട്ടു. വയോധികയുടെ പരാതിയില്‍ പോലീസ് കേസെടുത്തു .
സമീപകാലയളവില്‍ നടന്ന മോഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത് . 3 വാള്‍ ഫാനുകള്‍,മോട്ടോര്‍,ചേഞ്ച് ഓവര്‍ സ്വിച്ച്, ഫയര്‍ സേഫ്റ്റി പൈപ്പ് ഹോസ് എന്നിവ വിവിധ ഘട്ടങ്ങളിലായി മോഷണം പോയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു .
സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിലെ ഒ പി യില്‍ ചികിത്സയ്ക്ക് എത്തിയവരോട് സ്വദേശിനിയായ വയോധികയുടെ രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷണം പോകുന്നത് .
ഒ പി ടിക്കറ്റ് കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നതിനിടയാണ് കവര്‍ച്ച നടന്നത് .വയോധികയുടെ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുള്ളത് . ഇതോടൊപ്പം ആശുപത്രിയിലെ മറ്റു മുതലുകള്‍ കാണാതായ സംഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു .അത് സംബന്ധിച്ച് ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിനെ ലഭിച്ചതായാണ് സൂചന .










