കോഴിക്കോട്: സാധാരണ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന നരിക്കുനിയിലെ അത്താണി സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി സംഘടന . നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 1978-ലെ ബാച്ചായ ഗ്രീൻ 78 അംഗങ്ങളാണ് രംഗത്തെത്തിയത് .
അത്താണിയുടെ പുതിയ സ്ഥലമെടുപ്പിനായി വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡു സെക്രട്ടറി വി.പി. ഖാദർ മാസ്റ്റർക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്താൻ ആണ് പുതിയ ഭൂമി വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അത്താണി ബഹുജന പങ്കാളിത്തതോടെ സഘംടിപ്പിച്ച ബിരിയാണി ചലഞ്ചിൽ സ്വരൂപ്പിച്ച പണം കൂടി ഉപയോഗിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നത്,
അഹമ്മദ് , അക്ഷയകുമാർ . വി.പി. ഖാദർ മാസ്റ്റർ . യു.കെ. അബ്ദാഹിമാൻ, വാസുദേവൻ നമ്പൂതിരി, ജനാർദ്ദനൻ, അബ്ദുൽ മജീദ്, ഉണ്ണികൃഷ്ണൻ മേനോക്കി, രമേശൻ പി.വി., ഷംസുദ്ധീൻ പട്ടനിൽ, ലോഹിതാക്ഷൻ, സുലൈമാൻ പന്നൂർ എന്നിവർ സംസാരിച്ചു






