Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാർ തടഞ്ഞ് ഡ്രൈവറെ മർദിച്ച് വാഹനം കവർന്നു; നാലംഗ സംഘം പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച് പുറത്തേക്ക് വലിച്ചിറക്കിയ ശേഷം വാഹനം കവർന്ന നാലംഗ സംഘം പിടിയിൽ. ശരത്, ചന്തു, അനീഷ്, ഗോകുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കോവളം കെ.എസ് റോഡിൽ പൂങ്കുളത്തിന് സമീപമായിരുന്നു സംഭവം.

പാച്ചല്ലൂർ സ്വദേശി രതീഷ് (36) ഓടിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ സംഘം ഇയാളെ മർദിച്ച് പുറത്തേക്ക് വലിച്ചിറക്കുകയായിരുന്നു. തുടർന്ന് കാറും രതീഷിന്റെ മൊബൈൽ ഫോണും കവർന്ന് സംഘം കടന്നുകളഞ്ഞു. പരിക്കേറ്റ രതീഷ് ആശുപത്രിയിൽ ചികിത്സ തേടി. രതീഷും പ്രതികളും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രതീഷ് വാടകയ്ക്കെടുത്ത് ഓടിച്ചിരുന്ന കാറാണ് സംഘം കവർന്നത്.

സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പൂങ്കുളം ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചു. കാറിലെ ജിപിഎസ് പരിശോധിച്ചപ്പോൾ വാഹനം തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് തമിഴ്‌നാട് പൊലീസിന് വിവരം കൈമാറി. തമിഴ്‌നാട്ടിലെ ഇരണിയലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ഈ സമയം സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചെത്തിയ പ്രതികൾ കാറിന് സമീപം പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

പ്രതികളിലൊരാളായ ശരത് മധുരയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് അവിടെയെത്തി ഇയാളെ പിടികൂടി. മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. സംഭവം നടന്നത് തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതികളെ അവിടേക്ക് കൈമാറി. ശരത് കോവളം പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix