Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കഞ്ചാവുമായി അറസ്റ്റിലായ പ്രതി വധശ്രമം അടക്കം നിരവധി കേസിലെ പ്രതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

 

തൃശ്ശൂർ : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കുട്ടികൾക്കും മറ്റു  വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ച കുറ്റത്തിന് വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് സ്വദേശി  മുല്ല വീട്ടിൽ സുമൻ 40 അറസ്റ്റിൽ. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകളും മയക്കുമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഗതാഗതം, ഉപഭോഗം എന്നിവ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിനായി രൂപീകരിച്ച  നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്, )  നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സുമൻ വരതരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും, അഞ്ച് അടിപിടിക്കേസിലും, ഭാര്യയായിരുന്ന സ്ത്രീയെ ക്രൂരതക്ക് വിധേയമാക്കിയ കേസിലും, മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം പത്ത് ക്രമിനൽക്കേസിലെ പ്രതിയാണ്. 

വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, എസ് ഐ ധനീഷ് പി ഡി, ജി എസ് ഐ മനോജ്.സി.ജി, സി പി ഒ അജേഷ്  എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer