കോട്ടയം: ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ മുൻമ്പിൽ മാത്രമല്ല ശ്രദ്ധ വേണ്ടത്. നവീകരണപ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടന്നു കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ അതിന് പിൻ വശത്തുള്ള ഭാഗങ്ങൾക്ക് അധികാരികൾ യാതൊരു ശ്രദ്ധയും നൽകുന്നില്ല.
ഈ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള എക്സ്പ്രസിൽ കയറി ബഹളമുണ്ടാക്കിയ മദ്യപനെ യാത്രക്കാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചത്.
സ്റ്റേഷന്റെ പുറകുവശത്തുള്ള ഗുഡ്ഷെഡ് റോഡ് തുറന്ന് കിടക്കുകയാണ്. അടച്ചുറപ്പില്ലാതെ തുറസ്സായി കിടക്കുന്ന ഭാഗത്ത് കൂടെ ആർക്കു വേണമെങ്കിലും സ്റ്റേഷനിനിലേക്ക് കയറാവുന്ന സ്ഥീതിയാണ്. ഗുഡ്ഷെഡ് റോഡിന്റെ പരിസരങ്ങളെല്ലാം കാട് മൂടിക്കിടക്കുകയാണ്. രാത്രി സാമൂഹികവിരുദ്ധരുടെ ശല്യം വ്യാപകമായ ഈ പ്രദേശത്ത് മദ്യപാനവും ലഹരി ഉപയോഗവും പതിവാണ്.
അതെസമയം, സ്റ്റേഷന്റെ പല ഭാഗത്തും ക്യാമറയില്ലാത്തത് വലിയ സുരക്ഷാ വെല്ലുവിളിയാണ്. ട്രെയിനുകളിൽ അതിക്രമങ്ങൾ നടത്തുന്നവർ എവിടെ നിന്ന് കയറുന്നു എന്ന് കണ്ടെത്താൻ സാധിക്കുന്നില്ല. ഫേസ്ഡിറ്റക്റ്റിങ് ക്യാമറകളടക്കം സ്റ്റേഷനിലും പരിസരത്തും സ്ഥാപിച്ചാൽ മാത്രമേ ഇതു പോലുള്ളവരെ കണ്ടെത്താൻ സാധിക്കു.






