Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറുകളും തോരണങ്ങളും നീക്കും; നടപടിയെടുക്കാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണസമിതി യോഗം നിർദേശം നൽകി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ എന്നിവർ പങ്കെടുത്തു. അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്ന നടപടി തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഊർജ്ജിതപ്പെടുത്തും.

Recent News

Advertisement
WhiteswanTV Footer