Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മത്സരചൂടിൽ നരിക്കുനി; 17 വാർഡുകളിൽ നിന്ന് 61 സ്ഥാനാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ 17 വാർഡുകൾ ഉൾക്കൊള്ളുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ വ്യത്യസ്ത മുന്നണികളിൽ നിന്നായി 61 സ്ഥാനാർഥികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബിജെപി , എസ്.ഡി.പി.ഐ , ആം ആദ്മി, വെൽഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥി കളും ഉൾപ്പെടെ 61 സ്ഥാനാർഥികൾ മത്സരത്തിനിറങ്ങുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരിചയ സമ്പന്നരും , യുവ സാന്നിദ്ധ്യങ്ങളും ഏറെ ഉണ്ടെന്നതാണ് നരിക്കുനിയിൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രധാന ആകർഷണീയത. ഇനിയുള്ള മണിക്കൂറുകൾ ആർക്കുള്ളതെന്ന് നിശ്ചയിക്കപ്പെടുമെന്ന് തീർച്ച. അതിനുള്ള തിരക്കിട്ട ഓട്ടത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.

പഞ്ചായത്ത്‌ നില നിർത്താൻ യു ഡി എഫും തിരിച്ചുപിടിക്കാൻ എൽ ഡി എഫും ശക്തമായ പ്രവർത്തനങ്ങളിലാണ് ഇത്തവണ തങ്ങളുടെ വോട്ടുകൾ പരമാവധി വർധിപ്പിക്കാൻ ബി ജെ പി യും മത്സരത്തിൽ മുന്നിലുണ്ട് ഇതോടു കൂടി നരിക്കുനിയിലെ മത്സരം മുറുകുകയാണ് ഇന്നലെ നടന്ന കലാശകൊട്ടിലും മുന്നണികൾ പരമാവധി പ്രവർത്തകരെ ഉൾപ്പെടുത്തി ശക്തിപ്രകടനം നടത്തിയതും ഇന്നത്തെ നിശബ്ദ പ്രചാരണത്തിന് വേഗം കൂട്ടുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer