Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narikkuni

നരിക്കുനി അങ്ങാടിയിലെ ഓവുചാൽ അപകടക്കെണിയാകുന്നു

കോഴിക്കോട്: നരിക്കുനി അങ്ങാടിയിൽ റോഡിലെ മഴവെള്ളം കലുങ്കിലേക്ക് ഒഴുകിപ്പോകുന്നതിനായി കടയുടെ തറയോടു ചേർത്ത് ടാറിങ്‌ നടത്താതെ നിർത്തിയ ചെറിയ അഴുക്കുചാൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു. നരിക്കുനി ബസ്‌ സ്റ്റാൻഡിലേക്ക് തിരിയുന്ന പൂനൂർ റോഡ് ജങ്ഷനിൽ നന്മണ്ട-പടനിലം റോഡിൽ നിന്ന്‌ ബൈപ്പാസ് റോഡിലേക്ക് കയറുന്ന ഭാഗത്തെ ഇരുവശത്തെയും കടകൾക്കു മുന്നിലായി അശാസ്ത്രീയമായ രീതിയിൽ നിലനിർത്തിയിരിക്കുന്ന വീതികുറഞ്ഞ ചാൽ ആണ് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാകുന്നത്. കടകളിലേക്ക് വരുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരടിയിൽ താഴെ മാത്രമാണ് ഇതിന്റെ വീതി. ഒരടിയോളം താഴ്ചയും. എളുപ്പവഴിയിലൂടെ […]
Read more

നെടിയനാട് എയുപി സ്കൂൾ സപ്തതി ആഘോഷിക്കുന്നു

കോഴിക്കോട്: 1956-ൽ രൂപീകൃതമായ നെടിയനാട് എയുപി സ്കൂൾ കർമ്മനിരതമായ എഴുപതാണ്ട് പിന്നിട്ട് ഫെബ്രുവരി അഞ്ചാം തീയതി വിവിധ പരിപാടികളോടെ സപ്തതി ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്. പ്രധാനാധ്യാപിക സീനത്ത് ടീച്ചറുടെ യാത്രയയപ്പും അതോടൊപ്പം നടക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കുട്ടികളുടെ കലാ പ്രകടനങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക സംഗമവും ആദരവും പരിപാടിക്ക് തിളക്കമേകു. സായൂജ്യം 2K26 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള സപ്തതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും വൈകിട്ട് ഏഴുമണിക്ക് പിടിഎ റഹീം […]
Read more

കേരള വിരുദ്ധ കേന്ദ്ര ബജറ്റിൽ ഡി വൈഎഫ്ഐ പ്രതിഷേധിച്ചു

കോഴിക്കോട്: യുവജനവിരുദ്ധവും കേരള വിരുദ്ധവുമായ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബജറ്റിൽ കേരളത്തിന് തന്നത് കടലാമയും തേങ്ങയും മാത്രമാണ്, യുവാക്കളുടെ ഉന്നമനത്തിനായുള്ള പുതിയ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിക്കാത്തത് യുവ ജനത്തോടുള്ള വെല്ലുവിളിയാണ്. തൊഴിലിടങ്ങൾ സൃഷ്ടിക്കാനും തൊഴിൽ സാധ്യതകൾ വളർത്താനും ബജറ്റ് ഒന്നും വകയിരുത്തിയില്ല. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് […]
Read more

നരിക്കുനി- സി.എം മഖാം – കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: നരിക്കുനി, പടനിലം, സി.എം മഖാം നിവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരം. കോഴിക്കോട്- സിവിൽ സ്റ്റേഷൻ- കുന്ദമംഗലം- പടനിലം- സി.എം മഖാം- നരിക്കുനി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി ഈ റൂട്ടിൽ മുടങ്ങിക്കിടന്ന സർവീസാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് വീണ്ടും ട്രാക്കിലാകുന്നത്. ഫെബ്രുവരി 2 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. താമരശ്ശേരി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ താമരശ്ശേരിയിൽ […]
Read more

പ്രതിഷേധം ഫലം കണ്ടു; യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിച്ച നരിക്കുനി ബസ് സ്റ്റാൻഡിലെ കുഴികൾ അടച്ചു

കോഴിക്കോട്: നരിക്കുനി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിച്ച വൻ ഗർത്തങ്ങൾ അടച്ചു തുടങ്ങി, കുഴികൾ രൂപപ്പെട്ടത് മഴ കാരണം ആണെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ ഭാഗമായി അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്നും അറിയിച്ചിട്ടുണ്ട്. നരിക്കുനി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ്റ്റാൻഡ് ഫീ നൽകില്ല എന്ന തീരുമാനത്തിലായിരുന്നു ബസ്സുടമകൾ. പ്രതിഷേധത്തിനൊടുവിൽ ആണ് കുഴികൾ അടയ്ക്കുന്ന പണികൾ തുടങ്ങിയത്. അടുത്ത മഴക്ക് മുൻപ് അഴുക്കുചാലുകൾ ശുചീകരിച്ച് സ്റ്റാൻഡിലേക്ക് വെള്ളം കെട്ടി നിലക്കാത്ത രീതിയിൽ ആക്കണം എന്ന ആവശ്യവും പരിഹരിക്കപെടണമെന്ന് […]
Read more

നടുവൊടിച്ച് നരിക്കുനി ബസ് സ്റ്റാൻഡിലെ കുഴികൾ

കോഴിക്കോട്: നിരവധി യാത്രക്കാരും നൂറോളം ബസ്സുകളും കയറിയിറങ്ങുന്ന നരിക്കുനി ബസ് സ്റ്റാൻഡിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. നരിക്കുനി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ്റ്റാൻഡ് ഫീ നൽകില്ല എന്ന തീരുമാനത്തിലാണ് ബസ് ഉടമകൾ. മുൻപ് ഇവിടം വയൽ ആയിരുന്നതിനാൽ വയൽ നിരപ്പിൽ നിന്നും ബസ് സ്റ്റാൻഡ് ഉയർത്താൻ ആവശ്യമായ കാര്യങ്ങൾ പഞ്ചായത്ത്‌ ചെയ്യുന്നില്ല, നരിക്കുനി പഞ്ചായത്തിന്റെ ഈ അനാസ്ഥയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ആവശ്യമുയരുന്നു. കഴിഞ്ഞ ഭരണസമിതി ചെയ്തതെല്ലാം തട്ടിക്കൂട്ട് വികസനം ആണെന്നും ഒരു മഴയിൽ പോലും വെള്ളത്തിനടിയിൽ ആവുന്നു […]
Read more

കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം; 27 ന്

കോഴിക്കോട് : നരിക്കുനി, വെസ്റ്റ്‌ നെടിയനാട് കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം 2026 ജനുവരി 27 ചൊവ്വാഴ്ച പൂർവാധികം ഭംഗിയോടെ നടക്കും. രാവിലെ കാവുണർത്തൽ, കലശം വരവ്, മഞ്ഞൾ കുത്തൽ, നേർച്ച വരവുകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുദേവൻ വെള്ളാട്ട്, കരിയാത്തൻ വെള്ളാട്ട്‌, വൈകുന്നേരം ഗുരുതി, ആഴി പൂജ, രാത്രി 7:30 ന് പാണ്ടി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭഗവതി എഴുന്നള്ളത്ത്, തുടർന്ന് കനലാട്ടം, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, തായമ്പക, കരിയാത്തൻ […]
Read more

നവമാധ്യമങ്ങളിൽ തരംഗമായി നരിക്കുനി സ്വദേശിയായ ആര്യൻ ബ്രോ എന്ന കുരുന്നു ഗായകൻ

കോഴിക്കോട്: നരിക്കുനി സ്വദേശിയായ എട്ടുവയസ്സായ ആര്യൻ സുരേഷ് നന്നായി പാടും. ചാനൽ റിയാലിറ്റി ഷോകളിൽ പങ്കാളിയായി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുമുണ്ട്. എന്നാൽ ഇപ്പോൾ ആര്യൻ ബ്രോ എന്ന പേരിൽ അറിയപ്പെടുന്ന ഈ കുരുന്ന് പ്രതിഭ സൈബർ ലോകത്തും നവമാധ്യമങ്ങളിലും കയ്യടി നേടിയിരിക്കുകയാണ് ഒരു പ്രവർത്തിയിലൂടെ കഥ ഇങ്ങനെ : കഴിഞ്ഞദിവസം-എറണാകുളം സൗത്ത് ജംഗ്ഷനിലെ മെട്രോപില്ലറിന് താഴെ ശരീരം ഭാഗികമായി തളർന്ന ടിനോ രാജ് എന്നതെരുവുഗായകൻ പാടുന്നത് ചെല്ലാനത്തെ പരിപാടി കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛനാപ്പെം […]
Read more

നവീകരണത്തിനൊരുങ്ങി നരിക്കുനി ഇഎംഎസ് മിനി സ്റ്റേഡിയം

കോഴിക്കോട്: എം.പി വീരേന്ദ്രകുമാർ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തി നിർമ്മിച്ച നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഇഎംഎസ് മിനിസ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ട പ്രവൃത്തിക്കാണ് തുടക്കമിട്ടിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി. പഞ്ചായത്ത് ഫണ്ട് 10 ലക്ഷം ഉപയോഗിച്ചാണ് രണ്ടാംഘട്ട പ്രവൃത്തി നടക്കുക. രണ്ടു പ്രവൃത്തികളും മാർച്ചിനു മുൻപേ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് എഇ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് 15 വർഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിൽ […]
Read more

മെക് 7 നന്മണ്ട ഏരിയാ സംഗമം നടത്തി

കോഴിക്കോട്: മെക് 7 നന്മണ്ട ഏരിയാ സംഗമവും ചെമ്പക്കുന്ന് യൂണിറ്റിന്റെ 500ാം ദിനവും നരിക്കുനി ചെമ്പക്കുന്ന് വെച്ച് നടത്തി. 30 ഓളം യൂണിറ്റുകളിൽ നിന്നായി ആയിരത്തോളം പേർ സംഗമത്തിൽ സന്നിഹിതരായി. രാവിലെ 6.30 ന് മെക് 7 ഫൗണ്ടറും ക്യാപ്റ്റനുമായ ഡോ. പി.സലാഹുദ്ദീൻ വ്യായാമത്തിന് നേതൃത്വം നൽകി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബിന്ദു ഉദ്ഘാടനം ചെയ്തു. മേഖല കോഡിനേറ്റർ ബഷീർ ചാലക്കര അധ്യക്ഷനായി. അസി.മേഖല കോഡിനേറ്റർ ഷംസീർ പാലങ്ങാട്, കാക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.കെ. […]
Read more

Recent News

Advertisement
WhiteswanTV Footer