Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെക് 7 നന്മണ്ട ഏരിയാ സംഗമം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മെക് 7 നന്മണ്ട ഏരിയാ സംഗമവും ചെമ്പക്കുന്ന് യൂണിറ്റിന്റെ 500ാം ദിനവും നരിക്കുനി ചെമ്പക്കുന്ന് വെച്ച് നടത്തി. 30 ഓളം യൂണിറ്റുകളിൽ നിന്നായി ആയിരത്തോളം പേർ സംഗമത്തിൽ സന്നിഹിതരായി. രാവിലെ 6.30 ന് മെക് 7 ഫൗണ്ടറും ക്യാപ്റ്റനുമായ ഡോ. പി.സലാഹുദ്ദീൻ വ്യായാമത്തിന് നേതൃത്വം നൽകി.

കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബിന്ദു ഉദ്ഘാടനം ചെയ്തു. മേഖല കോഡിനേറ്റർ ബഷീർ ചാലക്കര അധ്യക്ഷനായി. അസി.മേഖല കോഡിനേറ്റർ ഷംസീർ പാലങ്ങാട്, കാക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.കെ. പ്രഭ, പ്രസീനടീച്ചർ, ഇസ്മയിൽ മുജദിദ്ദി, എൻ.കെ. മുഹമ്മദ് മാസ്റ്റർ, അഷ്‌റഫ് അണ്ടോണ, നിയാസ് എകരൂൽ,യൂണിറ്റ് കൺവീനർ സി.എം. ഉസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. ലൈല അത്താണി സെക്രട്ടറി വി.പി. അഹ്ദുൽഖാദർ മാസ്റ്റർക്ക് കിടപ്പു രോഗികൾക്കുള്ള ഫണ്ട് കൈമാറി. ഹുസൈൻ മടവൂർ (ചെയർമാൻ മലബാർ എഡുസിറ്റി) ഡോ. പി.സലാഹുദ്ദീന് ഉപഹാരസമർപ്പണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer