കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പോളിംഗ്. ഒരു മണി കഴിയുമ്പോഴേക്കും അമ്പത് ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കണക്ക്. കളക്ടറേറ്റില്‍ നിന്ന് 1.08 നു കിട്ടിയ അപ്‌ഡേഷന്‍ പ്രകാരം 50.23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജില്ലയില്‍ നിലവില്‍ 13,34,250 പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത പുരുഷന്‍മാര്‍: 6,14,709വോട്ട് ചെയ്ത സ്ത്രീകള്‍: 7,19,539വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 2




