Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണ സംസ്ഥാന പാത നവീകരണത്തിലെ അപാകത; കേസ് മനുഷ്യാവകാശ കമ്മീഷൻ ഈ മാസം 20 ന് പരിഗണിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നവീകരണം പൂർത്തീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത താഴ്‌ന്നുപോയതു സംബന്ധിച്ച് കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ തുടർ നടപടികൾ ആരംഭിച്ചു. മനുഷ്യാവകാശ കമ്മീഷന് പ്രാദേശിക പ്രവർത്തകനായ മജീദ് താമരശ്ശേരി നൽകിയ പരാതിയിലാണ് നടപടി.

പരാതി സംബസിച്ച് വിശദീകരണം തേടിയ മനുഷ്യാവകാശ കമ്മീഷന് KSTP എക്സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ മറുപടിയിൽ പയുന്നത് 2024-25 കാലഘട്ടത്തിൽ 6 തവണ രേഖാമൂലവും, നിരവധി തവണ വാക്കാലും അപാകതകൾ പരിഹരിക്കാൻ കാരാർ കമ്പനിക്ക് നിർദ്ദേശം നൽകി എന്നാണ്.

എന്നാൽ കരാർ കമ്പനി ഇതൊന്നും പാലിക്കാൻ തയ്യാറാവാത്തതിനാൽ ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ചീഫ് എഞ്ചിനിയർക്കും, പ്രൊജക്ട് ഡയരകടർക്കും നൽകിയതായും എക്സിക്യൂട്ടീവ് എഞ്ചിനിയർ വിശദീകരിക്കുന്നു. കേസ് മനുഷ്യാവകാശ കമ്മീഷൻ ഈ മാസം 20 ന് കോഴിക്കോട് വെച്ച് നടത്തുന്ന സിറ്റിങ്ങിൽ പരഗണിക്കും.

Advertisement
WhiteswanTV Footer