തൃശ്ശൂർ: പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും കുടിശിക ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഐ. ജോയ് അധ്യക്ഷത വഹിച്ചു.
എണ്‍പതു വയസു പൂര്‍ത്തിയാക്കിയ അംഗങ്ങളെ പഞ്ചായത്തംഗം പി.എ.ശിവന്‍ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.കെ.ജോഷി, ബ്ലോക്ക് സെക്രട്ടറി പി.എസ്.സേതുമാധവന്‍, കെ.എസ്.മുരളീധരന്‍, ടി.കെ.സുരേന്ദ്രന്‍, ടി.എന്‍.വിജയന്‍, എം.ആര്‍.ഗോപന്‍, ടി.എ.നാരായണപിള്ള, എം.കെ.ഉത്തമന്‍, ഇ.വി.രമണി, എ.എഫ്.എഫ്രേം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.കെ.സുരേന്ദ്രന്‍ (പ്രസി.), ഇ.ഐ.ജോയ് (സെക്ര.), ടി.എ.നാരായണപിള്ള (ട്രഷറര്‍).






