കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പേരൂർ വില്ലേജ് യൂണിറ്റിന്റെ 16-ാമത് വാർഷിക പൊതുയോഗം പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം എം.എസ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൽ.ബി. ശ്യാമളകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.ജി. ഗോപകുമാർ അനുസ്മരണവും ഇതോടൊപ്പം നടന്നു.
സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.എൻ. സോമദാസൻ, നേതാക്കളായ കെ.കെ. സോമൻ, പി.പി. ഗോപി, അമ്പിളി പി. വേലായുധൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷാജിമോൻ കെ.ആർ 2025-ലെ വാർഷിക റിപ്പോർട്ടും ട്രഷറർ എ.കെ. സുരേന്ദ്രൻ നായർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സൂസമ്മ ഉതുപ്പ്, കെ.കെ. ഹരികുമാർ എന്നിവരും പ്രസംഗിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചതിനെ തുടർന്ന് പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു.






