സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി പ്രവർത്തന ഉദ്ഘാടനം; കൗൺസിലർമാർക്ക് സ്വീകരണം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പ്രമുഖ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. പാലായുടെ കലാസാംസ്കാരിക മേഖലയിൽ സൊസൈറ്റി നൽകുന്ന സംഭാവനകൾ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാലാ നഗരസഭാ കൗൺസിലർമാർക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, സൊസൈറ്റി സെക്രട്ടറി ബെന്നി മൈലാടൂർ, സോമശേഖരൻ തച്ചേട്ട്, കെ.കെ. രാജൻ, ബൈജു കൊല്ലംപറമ്പിൽ, ഷിബു തെക്കേമറ്റം, ഉണ്ണി കുളപ്പുറം, വി.എം. അബ്ദുള്ള ഖാൻ, ബേബി വലിയകുന്നത്ത്, വിജി ആർ. നായർ, വിനയകുമാർ മാനസ, ബഷീർ തേനമ്മാക്കൽ, മോനി വി. ആദ്കുഴി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആദ്യ പരിപാടിയായി തിരുവനന്തപുരം നവോദയ അവതരിപ്പിച്ച ‘സുകുമാരി’ എന്ന നാടകം അരങ്ങേറി. കലാസ്നേഹികളായ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.