Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരാജയത്തിലും തളരാതെ സേവനപഥത്തിൽ; വികസന മാതൃകയുമായി ബെന്നി കോച്ചേരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തിരഞ്ഞെടുപ്പിലെ തോൽവി ജനസേവനത്തിനുള്ള തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോഴാ ഡിവിഷനിലെ മുൻ സ്ഥാനാർത്ഥി ബെന്നി കോച്ചേരി. വോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കൈവിടാതെ, വികസന പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ട് വേറിട്ടൊരു മാതൃക സൃഷ്ടിക്കുകയാണ് അദ്ദേഹം.

പരാജയത്തിന് ശേഷം പൊതുരംഗത്തുനിന്ന് പിൻവാങ്ങുന്ന പതിവ് രീതിക്ക് വിപരീതമായി, തന്റെ ഡിവിഷനിലെ വികസന ആവശ്യങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കാനാണ് ബെന്നിയുടെ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരെയുള്ള വിവിധ തലങ്ങളിൽ നിന്ന് പ്രദേശത്തിനാവശ്യമായ പദ്ധതികൾ നേടിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ വാർഡുകളിൽ നിന്നാണ് നിർദ്ദേശങ്ങൾ ശേഖരിക്കുന്നത്.

തിരഞ്ഞെടുപ്പിലെ പരാജയം വോട്ടർമാരെ നിരാശരാക്കരുതെന്നും ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനാണ് ഈ സംരംഭമെന്നും ബെന്നി കോച്ചേരി വ്യക്തമാക്കി. ജനപ്രതിനിധികളുമായി ചേർന്ന് ചർച്ചാവേദികൾ സംഘടിപ്പിക്കാനും വാർഷിക പദ്ധതികളിൽ അടിയന്തര വികസന ആവശ്യങ്ങൾ ഉൾപ്പെടുത്താനുമാണ് അദ്ദേഹം പദ്ധതിയിടുന്നത്. വികസന നിർദ്ദേശങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് 9447367194 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Recent News

Advertisement
WhiteswanTV Footer