Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈ​ബ് ഫോ​ര്‍ വെ​ല്‍നെ​സ് കാ​മ്പ​യി​​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തില്‍ കേരള മാതൃക സൃഷ്ടിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുര്‍വേദവും ഹോമിയോപ്പതിയും നിര്‍ണായക പങ്കുവഹിച്ചെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം ഐഎംഎ ഹാളില്‍ ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ് കാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്‍റെ ആദ്യവിതരണവും കാമ്പയിന്‍റെ ഡിജിറ്റല്‍ പ്രതിജ്ഞയുടെ ക്യു ആര്‍ കോഡ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐ.ടി. അജിത, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. മിനി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍, ഭാരതീയ ചികിത്സാ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. അനീഷ് വി. ശര്‍മ, ഹോമിയോപ്പതി വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. നിമ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം ആദ്യം രജിസ്റ്റര്‍ ചെയ്ത നൂറ് പേര്‍ക്ക് സൗജന്യ രക്ത പരിശോധന നടത്തി.

ആയുഷ് ഹെല്‍ത്ത് കാര്‍ഡ് വിതരണം, ഹെല്‍ത്ത് സ്റ്റാളുകള്‍, തെറാപ്യൂട്ടിക് യോഗ, ബോധവത്കരണ ക്ലാസ് എന്നിവയും ക്രമീകരിച്ചിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച വാക്കത്തണ്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്‌ളാഗ് ഓഫ് ചെയ്തു.

Advertisement
WhiteswanTV Footer