കൊച്ചി: കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണ പണയ വിമോചന-വാങ്ങല്‍ സ്ഥാപനമായ വൈറ്റ് ഗോള്‍ഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ സഹകരിക്കുന്നത്.
ഈ പങ്കാളിത്തത്തിലൂടെ വൈറ്റ് ഗോള്‍ഡ് ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ പാര്‍ട്ണറും ഒഫീഷ്യല്‍ ഗോള്‍ഡ് ബയിംഗ് പാര്‍ട്ണറും ആയിരിക്കും. കരാറിന്റെ ഭാഗമായാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയുടെ മുന്‍ഭാഗത്ത് വൈറ്റ് ഗോള്‍ഡിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നത്. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സഹകരണം.
അതേസമയം, ബ്ലാസ്റ്റേഴ്സ് എഫ്.സി. അവരുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റര്‍ മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യസംരക്ഷണം, ശരീരക്ഷമത ഉറപ്പാക്കല്‍, മികച്ച ചികിത്സാ സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ഈ പങ്കാളിത്തം.




