Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ​പ്ര​ഥ​മ യോ​ഗ​ത്തി​ൽ നി​രീ​ക്ഷ​ക​രാ​യി ഒ​മാ​ൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ക്ഷ​ണ​മ​നു​സ​രി​ച്ച് ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ പ്ര​ഥ​മ യോ​ഗ​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റ് നി​രീ​ക്ഷ​ക​സ്ഥാ​ന​ത്ത് പ​ങ്കെ​ടു​ത്തു. വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബോ​ർ​ഡി​ന്റെ പൊ​തു​വാ​യ കാ​ഴ്ച​പ്പാ​ടും അ​ടു​ത്ത​ഘ​ട്ട പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​യും അ​വ​ലോ​ക​നം ചെ​യ്തു. ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ​ണ​ൾ​ഡ് ട്രം​പ്, ഗ​സ്സ​ക്കാ​യി 10 ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും സൈ​നി​ക പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ കു​റ​ഞ്ഞ​ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ വീ​തം വാ​ഗ്ദാ​നം ചെ​യ്ത​താ​യി വൈ​റ്റ് ഹൗ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ട്രം​പി​ന്റെ പ്ര​ഖ്യാ​പ​നം ഒ​ഴി​കെ 6.5 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ഇ​തി​ന​കം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ഗ​സ്സ​യി​ലെ സാ​ഹ​ച​ര്യം സ​ങ്കീ​ർ​ണ​മാ​ണെ​ന്നും എ​ന്നാ​ൽ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ അ​മേ​രി​ക്ക പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ദ്ധ​ത്തി​ന്റെ ചെ​ല​വി​നേ​ക്കാ​ൾ വ​ലു​താ​ണ് സ​മാ​ധാ​ന​ത്തി​ന്റെ വി​ല എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഗ​സ്സ​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​മാ​യി വ​ൻ സാ​മ്പ​ത്തി​ക പാ​ക്കേ​ജും ട്രം​പ് ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

Advertisement
WhiteswanTV Footer