സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രഞ്ജിയിൽ ചരിത്രം പിറന്നു; ജമ്മു കശ്മീരിന് കന്നിക്കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹുബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരായി ജമ്മു കശ്മീർ. കർണാടകക്കെതിരായ മത്സരം സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്‍റെ കരുത്തിലാണ് ജമ്മു കശ്മീർ കന്നിക്കീരീടം നേടിയത്. 67 വർഷം നീണ്ട നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയെ അട്ടിമറിച്ച് ജമ്മു കശ്മീർ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 584 റണ്‍സെടുത്ത ജമ്മു കശ്മീരിന് മറുപടിയായി കര്‍ണാടക 293 റണ്‍സിന് പുറത്തായിരുന്നു.

അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്സില്‍ ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 160 റണ്‍സുമായി പുറത്താകാതെ നിന്ന ഖമ്രാന്‍ ഇക്ബാലും 101 റണ്‍സുമായി പുറത്താകാതെ നിന്ന സഹില്‍ ലോത്രയുമാണ് ജമ്മു കശ്മീരിന്‍റെ കിരീടം ഉറപ്പിച്ചത്. സ്കോര്‍ ജമ്മു കശ്മീര്‍ 584, 342-4, കര്‍ണാടക 293.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.