സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാണിയമ്പലത്ത് നാലുവയസുകാരൻ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നാല് വയസ്സുകാരനെ വീട്ടുവളപ്പിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശേരി സ്വദേശിയായ കുരിയോടൻ പ്രജിൽ കുമാറിന്റെ മകൻ അനന്തുവാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഏറെ സമയം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല.

തുടർന്ന് രാവിലെ 11 മണിയോടെ സംശയത്തെ തുടർന്ന് വീട്ടുവളപ്പിലെ ആഴമുള്ള കിണറ്റിൽ പരിശോധിച്ചപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വണ്ടൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.