പാലക്കാട്: കോങ്ങാട് മാഞ്ചേരിക്കാവിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ.പി. സ്കൂളിലെ അധ്യാപികയായ സുശീല ആണ് മരിച്ചത്. മുണ്ടൂർ–ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലേക്ക് ഇടിച്ചു കയറി.
ഇതിൽ ഓട്ടോയാത്രക്കാരിയായിരുന്ന സുശീലക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.






