കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്നാട് വണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണിയാണ് മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 11ഓടെ മരുന്ന് തളിക്കുന്നതിനിടെ കടന്നൽ കൂട്ടം തൊഴിലാളികൾക്ക് നേരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.




