Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനൽമഴയ്ക്ക് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വേനൽമഴ ചിലയിടങ്ങളിൽ ലഭിച്ചെങ്കിലും ചൂട് കുറഞ്ഞിട്ടില്ല. ഞായറാഴ്ച 37.8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. 1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. തിങ്കളാഴ്ച താപനില 36 ഡിഗ്രിയിലേക്ക് കുറഞ്ഞെങ്കിലും ഇത് സാധാരണ ശരാശരിയേക്കാൾ 1.8 ഡിഗ്രി കൂടുതലാണ്.

അതേസമയം, വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നീരീക്ഷണം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ചൊവ്വാഴ്ച യെല്ലോ മുന്നറിയിപ്പ് നൽകി. വേനൽമഴ കാരണം പാലക്കാട് ജില്ലയിൽ താപനില 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രി കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ കോട്ടയം, തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിൽ ചൂട് ഉയർന്ന നിലയിലാണ് തുടരുന്നത്. ഈ പ്രദേശങ്ങളിൽ സാധാരണയെക്കാൾ ഏകദേശം 2 ഡിഗ്രി കൂടുതലാണ് താപനില. പുനലൂരിൽ 38 ഡിഗ്രി വരെ രേഖപ്പെടുത്തി.

Tags :

Recent News

Advertisement
WhiteswanTV Footer