Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാദാപുരത്ത് തെരുവ് നായയുടെ കടിയേറ്റ് എഎസ്‌ഐ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായ ആക്രമണത്തിൽ അഡീഷണൽ എസ്‌ഐ മനോജ് അടക്കം മൂന്ന് പേർക്ക് പരിക്ക്. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐ മനോജിനെ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നായ കടിച്ചുവെന്ന് റിപ്പോർട്ട്. അതിർത്തി പ്രദേശത്തുള്ള ആയിഷ ക്വാർട്ടേഴ്‌സിൽ വെച്ചാണ് രണ്ട് അതിഥി തൊഴിലാളികളായ അബ്ദുല്ലുൽ ഹഖ് (56)യും അസ്മാമൗൽ ഹഖ് (26) ഉം നായയുടെ ആക്രമണത്തിന് ഇരയായത്. ഇരുവരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. മൂന്ന് പേർക്കും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ നൽകാൻ ലഭിച്ചു.

നാദാപുരത്തും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ മാസങ്ങളായി തെരുവ് നായ ആക്രമണം രൂക്ഷമായി ഉണ്ടാകുകയാണ്. വൃദ്ധരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ അടുത്തകാലത്തായി നായകളുടെ കടിയേറ്റതായി റിപ്പോർട്ടുകളുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer