ചണ്ഡീഗഢ്: ഐപിൽ പത്തൊൻപതാം സീസണിലെ ആദ്യ വിജയത്തിന് ശേഷം പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്ക് പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ടൈറ്റൻസിനെതിരായി ഇന്നലെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് ശ്രേയസിന് 12 ലക്ഷം രൂപ ബിസിസിഐ പിഴ ചുമത്തിയത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിലെ പഞ്ചാബിന്‍റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിലെ പഞ്ചാബിന്‍റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്.
മുള്ളൻപൂരില്‍ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കാൻ പഞ്ചാബ് ബൗളർമാർക്ക് സാധിച്ചിരുന്നു. ഇനിയൊരു നിയമലംഘനം കൂടി ഉണ്ടായാൽ പിഴത്തുക ഇരട്ടിയാകാനും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിടാനും സാധ്യതയുണ്ട്. മത്സരത്തിൽ ഗുജറാത്തിനെതിരെ പഞ്ചാബ് മൂന്ന് വിക്കറ്റിന്‍റെ ആവേശജയം നേടിയിരുന്നു.




