Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വർഷത്തിലെ വളർച്ചാനിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി താഴെയാകും എന്നാണു മൂഡീസ് റേറ്റിങ് ഏജൻസിയുടെ പുതിയ വിലയിരുത്തൽ. ഇറാൻ–അമേരിക്ക സംഘർഷം സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുകയും പണപ്പെരുപ്പം ഉയർത്തുകയും ചെയ്യുമെന്ന ആശങ്കയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

സംഘർഷം ദീർഘകാലത്തേക്ക് നീണ്ടാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി ലഭിക്കാമെന്നും മൂഡീസ് മുന്നറിയിപ്പ് നൽകുന്നു. എൽപിജി ക്ഷാമം ഗാർഹികച്ചെലവ് വർധിപ്പിക്കാനും ഇന്ധന ഇറക്കുമതിയിലെ തടസ്സങ്ങൾ ഗതാഗതച്ചെലവ് ഉയർത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, വളം ഇറക്കുമതിയിൽ ഉണ്ടാകുന്ന പ്രതിസന്ധി ഭക്ഷ്യ മേഖലയിൽ സമ്മർദ്ദം സൃഷ്ടിക്കാമെന്നും റിപ്പോർട്ട് പറയുന്നു. പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 2.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായി ഉയർന്നേക്കാമെന്നാണ് മൂഡീസ് കണക്കുകൂട്ടൽ.

Tags :

Recent News

Advertisement
WhiteswanTV Footer