Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്ററിന് തകരാർ; രണ്ട് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ തകരാറിലായുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്കുള്ള യന്ത്രഗോവണിയാണ് പെട്ടെന്ന് തകരാറിലായത്.

യാത്രക്കാർ കയറുന്നതിനിടെ എസ്കലേറ്റർ അപ്രതീക്ഷിതമായി നിൽക്കുകയും പിന്നാലെ വലിയ ശബ്ദത്തോടെ താഴേക്ക് തിരിയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് സ്ഥലത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു.

എസ്കലേറ്റർ പെട്ടെന്ന് താഴേക്ക് നീങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് യാത്രക്കാർ വീഴുകയായിരുന്നു. വഞ്ചിനാട് എക്സ്പ്രസിൽ എറണാകുളത്ത് നിന്ന് എത്തിയ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും റെയിൽവേ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൈക്കും കാലിനുമാണ് പരിക്ക്.

വീഴ്ചയിൽ മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ തകരാർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നു. അപകടത്തെ തുടർന്ന് എസ്കലേറ്റർ താൽക്കാലികമായി അടച്ചിട്ടതായി റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ യാത്രക്കാർ പരാതി നൽകുമെന്ന് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer