Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യയിലെത്തി; മോദിയുമായി നിർണായക ചർച്ചകൾ നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യ സന്ദർശനത്തിനെത്തി. പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടോ ലാം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക-ആഗോള വിഷയങ്ങൾ എന്നിവ ചർച്ചയുടെ മുഖ്യവിഷയങ്ങളായിരിക്കും.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയും അദ്ദേഹം സന്ദർശിക്കും. കൂടാതെ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് സംഘടിപ്പിക്കുന്ന 56-ാമത് സപ്രു ഹൗസ് ലെക്ചറിൽ ടോ ലാം പ്രഭാഷണം നടത്തും.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ടോ ലാമിനെ വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം വിയറ്റ്നാം സർക്കാരിലെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഉന്നതതല പ്രതിനിധി സംഘവും ബിസിനസ് സംഘവും ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകിയ ശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer