കണ്ണൂർ: പിലാത്തറ–പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ ചെറുകുന്ന് പുന്നച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് പ്രവാസി മരിച്ചു. ചെറുവത്തൂർ സ്വദേശി പി.സി. അബ്ദുൾ റഹ്‌മാൻ ഹാജി (72) ആണ് മരിച്ചത്.അജ്‌മാനിൽ നിന്ന് കോഴിക്കോട് വിമാനമിറങ്ങി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സ്ഥിരീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് നിസ്സാര പരിക്കുകളേറ്റതായി അറിയിച്ചു.ചെറുവത്തൂർ കൈതക്കാട് കുബ്ബ സ്വദേശിയാണ് അബ്ദുൾ റഹ്‌മാൻ ഹാജി.
.




