തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളെ സംബന്ധിച്ച തീരുമാനമായി. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി ലീഗ് നിർദേശിച്ചത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ലഭിച്ചില്ല. പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വി ഇ ഗഫൂറിന് പകരം എ കെ എം അഷ്റഫിനെ പരിഗണിക്കാനുള്ള സാധ്യതയും ചർച്ചകളിലുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു.






