Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിസിസി പ്രവാസി ആരോഗ്യ പരിശോധനയ്ക്ക് പുതിയ രൂപരേഖ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി, താമസ വിസകളിൽ എത്തുന്ന പ്രവാസികൾക്കായുള്ള ‘വാഫിദ്’ ആരോഗ്യ പരിശോധനാ സംവിധാനത്തിൽ പുതിയ നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി പുറത്തിറക്കിയ 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 139 പ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്.

ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ഏകീകൃത മാനദണ്ഡപ്രകാരം നടത്തുകയും പൊതുജനാരോഗ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അപേക്ഷകർ ശാരീരികമായും മാനസികമായും ജോലിക്ക് അനുയോജ്യരാണോ എന്നും സാംക്രമിക രോഗങ്ങളില്ലെന്നും സമഗ്ര പരിശോധനകളിലൂടെ ഉറപ്പാക്കും.

ക്ലിനിക്കൽ, ലബോറട്ടറി, റേഡിയോളജി പരിശോധനകൾ ഉൾപ്പെടുന്ന ആരോഗ്യ പരിശോധനാ സംവിധാനം പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 അധ്യായങ്ങളും 54 വകുപ്പുകളും ഉൾപ്പെടുന്ന ചട്ടങ്ങളിൽ ജിസിസി ആരോഗ്യ സമിതിയുടെ ചുമതലകൾ, അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം, സാങ്കേതിക സമിതികൾ, പരാതിപരിഹാര സംവിധാനം, സ്വകാര്യത മാനദണ്ഡങ്ങൾ, നൈതിക ചട്ടങ്ങൾ എന്നിവയും വിശദമായി വ്യക്തമാക്കുന്നു.

ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുകയും അവയുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്നത് ജിസിസി ആരോഗ്യ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും. അപ്രതീക്ഷിത പരിശോധനകൾ, ആരോഗ്യ നിലവാര വിലയിരുത്തൽ, ചട്ടലംഘനങ്ങൾക്ക് ശിക്ഷാനടപടി എന്നിവയും സമിതിയുടെ പരിധിയിൽ വരും.

പ്രവാസികൾക്കായുള്ള നിർബന്ധിത ആരോഗ്യ പരിശോധനകളുടെ പട്ടിക നിശ്ചയിക്കുകയും കാലാനുസൃതമായി പുതുക്കുകയും ചെയ്യാനുള്ള ചുമതല വാഫിദ് പദ്ധതിയുടെ കേന്ദ്ര സാങ്കേതിക സമിതിക്കാണ്. വാഫിദ് ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കൽ, ആരോഗ്യയോഗ്യതയില്ലാത്ത കേസുകളെക്കുറിച്ചുള്ള പഠനം, പരിശീലന പരിപാടികൾ, ജിസിസി എംബസികളുമായും കോൺസുലേറ്റുകളുമായും ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ നിരവധി ചുമതലകളും സമിതിക്ക് നൽകിയിട്ടുണ്ട്.

അംഗീകൃത ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ വിസ നടപടികൾക്കായി നൽകിയ തീയതി മുതൽ രണ്ട് മാസം വരെ സാധുവായിരിക്കും. വാക്സിനേഷൻ കാർഡും വാഫിദ് ഇലക്ട്രോണിക് സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. ജോലി, താമസ ആവശ്യങ്ങൾക്കായി ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാ പ്രവാസികൾക്കും പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും.

Recent News

Advertisement
WhiteswanTV Footer