വിദേശത്തേക്ക് യുവജനത കുടിയേറുന്ന ട്രെൻഡ് കേരളത്തിൽ വ്യാപകം ആണിപ്പോൾ. നാടും വീടും വിട്ട് ഇവരെല്ലാം എന്തിന് കുടിയേറുന്നു?.സംസ്ഥാനം നിരന്തരമായി ചർച്ച ചെയ്യുന്ന ഗുരുതരമായൊരു പ്രതിസന്ധി ആണിത്.കൃത്യമായ പ്രതിവിധിയിൽ ചെന്നെത്തിയില്ലെങ്കിൽ കേരളം ഉടനെ ഒരു ” വൃദ്ധ സദനമായി മാറും”. എന്നാൽ ഇതിൻ്റെ കാരണങ്ങൾ പകൽപോലെ .
തൊഴിൽ ഇല്ലായ്മ , കുറഞ്ഞ വേതനവും ഉയർന്ന ജീവിത ചിലവുകളും, സ്ഥിരത ഇല്ലാത്ത തൊഴിൽ തുടങ്ങീ ,കാരണങ്ങളുടെ നിര നീളുകയാണ്.ഈ കാരണങ്ങളെ അടിവരയിടുന്ന രണ്ട് വാർത്തകൾ ആണ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
ഏറ്റവും സുതാര്യമായി സർക്കാർ ഉദ്യോഗങ്ങളിലേക്ക് നിയമനം നടത്തേണ്ട പിഎസ്‌സി തന്നെ തങ്ങളുടെ പിഎസ്സിയുടെ റാങ്ക് പട്ടിക നിലനിൽക്കെ പിൻവാതിൽ നിയമനത്തിലൂടെഇഷ്ടക്കാർക്ക് നിയമനം നൽകിയതും,കൊച്ചിയും,കോഴിക്കോടും ടെക് കമ്പനി 700 ൽ ഏറെ തൊഴിലാളികളെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടതും , ഇനി എന്ത് എന്നറിയാതെ തൊഴിലാളികൾ പെരുവഴിയായ വാർത്തയും കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരേ സമയത്ത് റിപ്പോർട്ട് ചെയ്ത വാർത്തകൾ ആണ്.
പിഎസ്‌സിയുടെ തന്നെ റാങ്ക് പട്ടിക നിലനിൽക്കെ അറ്റൻഡൻറ് തസ്തികയിലേക്ക് പിഎസ്‌സി ചെയർമാൻ്റെ തന്നെ ഡ്രൈവറുടെ ഭാര്യയെ, ഗൺമാൻ്റെ ഭാര്യ സഹോദരനെയും നിയമിച്ചു. കോഴിക്കോട് എൽഡിഎഫ് കീഴിലെ കാൻ്റീൻ ജോലി സിപിഎം പ്രവർത്തകനാണ് നൽകി ,യൂണിയൻ നേതാവിൻ്റെ സഹോദരി പുത്രനെ പിഎസ്‌സിയിൽ ഡ്രൈവർ നിയമിച്ചു. കരാർ നിയമനം ആണെങ്കിൽ പോലും അത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും പട്ടിക വാങ്ങി വേണമെന്ന ഉത്തരവാണ് കാറ്റിൽ പറത്തിയത്.
ഗവൺമെൻ്റ് സ്ഥിതി ഇതാണെങ്കിൽ പ്രൈവറ്റ് സെക്ടർ പറയേണ്ടതില്ലല്ലോ..യുഎസ് ടെക് കമ്പനി ആയ കൊറോഹെൽത്ത് തങ്ങളുടെ 700 ഓളം വരുന്ന ജീവനക്കാരെ ഒരു മുന്നറിയിപ്പും ഇല്ലാതെ പിരിച്ച് വിട്ടു. രാവിലെ ഓഫീസിൽ വന്നപ്പോൾ പിരിച്ച് വിടുകയാണെന്നും ശമ്പളം അക്കൗണ്ടിൽ ഇടാം എന്നും ടാഗുകൾ ഓഫീസിൽ ഏല്പിച്ച് പിരിഞ്ഞു പോകാനും കമ്പനി നിർദേശം വന്നു.ഉമ തോമസ് എംഎൽഎ യും മന്ത്രി ബിന്ദു കൃഷ്ണയും എല്ലാം സംഭവത്തിൽ ഇടപെട്ടു.കമ്പനിയും ആയി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഇത് വരെ ആയില്ല.
ഒരു വശത്ത് യോഗ്യത ടെസ്റ്റുകളിലൂടെ തങ്ങളുടെ കഴിവുകൾ തെളിയിച്ച് തങ്ങൾക്ക് അവകാശപ്പെട്ട സീറ്റുകളിൽ അധികാരികളുടെ ഇഷ്ടത്തിന് പിൻവാതിൽ നിയമനം നടത്തുന്ന ഗവൺമെൻ്റ് സെക്ടർ.മറുവശത്ത് തങ്ങൾ ചെയ്യുന്ന ജോലിക്ക് യാതൊരു ഉറപ്പും ,സ്ഥിരതയും അവകാശപ്പെടാൻ ആവാത്ത പ്രൈവറ്റ് സെക്ടർ.ജീവിതത്തിൽ പ്രതീക്ഷകളും ,സ്വപ്നങ്ങളും ബാധ്യതകളും ഉള്ള യുവജനങ്ങൾക്ക് ഏത് മേഖല തിരഞ്ഞെടുത്താലും യാതൊരു ഉറപ്പും അവകാശപ്പെടാൻ ആവാതെ എങ്ങനെ അവരിൽ വിശ്വാസം ഉണ്ടാകും.
യുവത്വത്തിന് ഇവിടെ തുടരാൻ ഉള്ള എന്ത് കാരണം ആണ് സംസ്ഥാനത്തിന് അവകാശപ്പെടാൻ ഉള്ളത്…വാഗ്ദാനങ്ങൾ അല്ല മറിച്ച് കാര്യക്ഷമമായ പരിഹാര മാർഗങ്ങളും നടത്തിപ്പും ആണ് ആവശ്യം.ഓർക്കുക ഒരു രാജ്യത്തിൻ്റെ ഭാവിയെ നിശ്ചയിക്കുന്നത് യുവത്വങ്ങൾ ആണ്..




