ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ശക്തമായ പരിശോധനയിൽ 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അരൂർ ചന്തിരൂർ സ്വദേശി അഫ്സൽ (34) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചേർത്തല ഡിവൈഎസ്പി മഞ്ജു ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചന്തിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഫ്സൽ പിടിയിലായത്. അരൂർ സി.ഐ അജയ് മോഹനും സംഘത്തിലുണ്ടായിരുന്നു.
അഫ്സലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എസ്.എച്ച്.ഒ അബീഷിന്റെ നേതൃത്വത്തിൽ എസ്.ഐ നന്ദുനാരായണനും ഡാൻസാഫ് സംഘവും അന്വേഷണത്തിൽ പങ്കെടുത്തു.


