Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന തൃപ്തികരം; കൂടുതൽ വിശദമായ പരിശോധന വേണമെന്ന് മന്ത്രി മോൻസ് ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. നേരത്തെ നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം സമഗ്ര സുരക്ഷാ പരിശോധന നടന്നതായും മന്ത്രി പറഞ്ഞു.

നിലവിൽ നടന്ന പരിശോധന തൃപ്തികരമാണെങ്കിലും കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധനകൾ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി നിർദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തി. ഒരുദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലുള്ള ആശങ്ക കേരളത്തിന്റെ പ്രതിനിധികൾ സമിതിയെ അറിയിച്ചു.

അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉൾപ്പെടെ വിശദമായ പരിശോധന നടത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത് പരിഗണിക്കാമെന്ന് അഞ്ചംഗ വിദഗ്ധ സമിതി അറിയിച്ചതായും മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന നടത്തണമെന്ന ആവശ്യം കേരളത്തിലെ ഉദ്യോഗസ്ഥർ ശക്തമായി ഉന്നയിച്ചതിനെ തുടർന്നാണ് സമിതി അനുകൂല നിലപാട് സ്വീകരിച്ചത്. ആവശ്യം പരിഗണിക്കാത്ത പക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും കേരളം സമിതിയെ അറിയിച്ചിട്ടുണ്ട്.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകൾ കണക്കിലെടുത്ത് കൂടുതൽ വിശദമായ സാങ്കേതിക പരിശോധന ഉറപ്പാക്കണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer