Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാർ യോഹാൻ്റെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടം: സജി മഞ്ഞക്കടമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവല്ല: ബിലിവേഴ്സ് ഈസ്‌റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലിത്തയുടെ നിര്യാണം ബിലീവേഴ്സ് കുടുംബത്തിന് മാത്രമല്ല പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

നിരാലംബരായ ആളുകൾക്ക് അത്താണിയും, പ്രത്യേകിച്ച് തിരുവല്ലയുടെ വികസന രംഗത്ത് പ്രധാനിയുമായിരുന്ന മെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിക്കൊണ്ട് തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെൻററിൽ എത്തി ഭൗതിക ശരീരത്തിൽ ബൊക്കെ സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് അനുസ്മരണ പ്രസംഗം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു സജി.

കേരള കോൺഗ്രസ് നേതാക്കളായ പ്രസാദ് ഉരുളികുന്നം , റോയി ജോസ്, ലൗജിൻ മാളികക്കൽ , രാജേഷ് ഉമ്മൻ കോശി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Recent News

Advertisement
WhiteswanTV Footer