സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണ്; മനാഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം മനാഫിനെതിരെ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണെന്ന് മനാഫ് പ്രതികരിച്ചു. മതങ്ങളെ തമ്മില്‍ത്തല്ലിക്കാറില്ല. . അനാവശ്യമായി തന്റെ ഫോണിലേക്ക് ആരും വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മനാഫ് പറഞ്ഞു.

ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. സേവ് അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement