Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഡിഎം നവീന്‍ ബാബുവിന് അവസാന യാത്രയയപ്പ് നല്‍കി നാട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന് ബാബുവിന് വിടച്ചൊലി നാട്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയില്‍ വെച്ചായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്. രണ്ട് പെണ്മക്കളും അനിയന്റെ മകനും ചേര്‍ന്നാണ് ചിതക്ക് തീ കൊളുത്തിയത്.


റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്. കളക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് നവീന്‍ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ മനംനൊന്തായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പ്രതികരിച്ചു. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കുമെന്നായിരുന്നു പ്രതികരണം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer