സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗോദ്‌റെജ് ഡിഇഐ ലാബും ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള ദിനം ആചരിച്ചു

അനീഷ എം എ: സബ് എഡിറ്റർ

കൊച്ചി: ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ വിഭാഗമായ ഗോദ്‌റെജ് ഡിഇഐ ലാബും മുന്‍നിര നിയമ സ്ഥാപനമായ ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു. വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഖെയ്താന്‍ ആന്റ് കോയുടെ കൈപുസ്തകത്തിന്റെ രണ്ടാം പതിപ്പും ഗോദ്‌റെജ് ഡിഇഐ ലാബുമായി സഹകരിച്ചു പുറത്തിറക്കി.

വൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് മുംബൈയില്‍ നടത്തിയ സമ്മേളനത്തിലാണ് ഇതു പുറത്തിറക്കിയത്. വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ വളര്‍ന്ന് വന്നതിനെ കുറിച്ച് തല്‍ക്ഷണം മനസിലാക്കാന്‍ ഈ കൈപുസ്തകം സഹായിക്കും.

വൈകല്യമുള്ളവരെ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധത മനസിലാക്കാന്‍ ഈ പരിപാടി സഹായകമാകുമെന്ന് ഗോദ്‌റെജ് ഡിഇഐ ലാബ് മേധാവി പര്‍മേഷ് ഷഹാനി പറഞ്ഞു. വൈവിധ്യമാര്‍ന്ന മേഖലകളിലുള്ളവരേയും വിദഗ്ദ്ധരേയും ഒരുമിച്ചു കൊണ്ടു വരികയെന്നത് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. വൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സമീപനം മാറ്റിയെടുക്കാന്‍ ഈ കൈപുസ്തകം സ്ഥാപനങ്ങളെ സഹായിക്കുമെന്നും പര്‍മേഷ് ഷഹാനി കൂട്ടിച്ചേര്‍ത്തു.

വൈകല്യമുള്ള വ്യക്തികളെ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നിയമപരമായ ബാധ്യത മാത്രമല്ലെന്നും സ്ഥാപനങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ ഒന്നു കൂടിയാണെന്നും ഖെയ്താന്‍ ആന്റ് കോ പാര്‍ട്ട്ണര്‍ ആകാശ് ചൗബേ പറഞ്ഞു. അവസരങ്ങള്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകമായ കെട്ടിട സൗകര്യങ്ങള്‍, ഉള്‍പ്പെടുത്താനാവുന്ന വിധത്തിലുള്ള നിയമന രീതികള്‍ എന്നിവ എല്ലാവരേയും വിലമതിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കൈപുസ്തകത്തില്‍ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 എന്നീ രണ്ടു നിര്‍ണായക നിയമങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകല്യമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശക്തമായ നടപടികള്‍ മുന്നോട്ടു വെക്കുന്ന പാനല്‍ ചര്‍ച്ചയും ഈ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തി.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement