ലോകത്തിൽ ഈന്തപ്പഴത്തിൽ നിന്ന് ആദ്യമായി ശീതളപാനീയം നിർമ്മിച്ച് സൗദി അറേബ്യ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള പഴമായ ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച പാനീയത്തിന് മിലാഫ് കോള എന്നാണ് പേരിട്ടിരിക്കുന്നത്. മിലാഫ് കോള പഞ്ചസാര വിമുക്തമാണ്.
അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീന വികസിപ്പിച്ചെടുത്ത പാനീയം , കമ്പനിയുടെ സിഇഒ ബന്ദർ അൽ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫാഡ്ലെയും ചേർന്ന് റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ പുറത്തിറക്കി.
സ്വാദിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമിക്കപ്പെട്ട മിലാഫ് കോള പരമ്പരാഗത സോഡകൾക്ക് ആരോഗ്യകരമായ ഒരു ബദലായി ഒരു സൂപ്പർഫുഡിന്റെ ആരോഗ്യ ഗുണങ്ങൾ അവകാശപ്പെടുന്നു.




