Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൻ ഓഫറുകളുമായി സപ്ലൈകോ; ക്രിസ്മസ് ഫെയറിൽ ബ്രാൻഡഡ് സാധനങ്ങൾക്കടക്കം വൻ വിലക്കുറവിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: വൻവിലക്കുറവും നിറയെ ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ. എറണാകുളം ജില്ലയിലെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഇന്ന് (ശനിയാഴ്ച്ച) രാവിലെ 11ന് ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി വിശിഷ്ടാതിഥിയായെത്തും. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ ആദ്യ വിൽപന നിർവഹിക്കും.യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി ബി നൂഹ് സ്വാഗതം ആശംസിക്കും. നഗരസഭ കൗൺസിലർ പത്മജ എസ് മേനോൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി എൻ മോഹനൻ, കെ എം ദിനകരൻ, മുഹമ്മദ് ഷിയാസ്, കെ എസ് ബൈജു, ടോമി ജോസഫ്, കെ എ അബ്ദുൽ മജീദ്, ഇ എം മൈക്കിൾ, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, എറണാകുളം സപ്ലൈകോ മേഖല മാനേജർ സുധീർകുമാർ ഐ വി എന്നിവർ സംസാരിക്കും.അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളാണ് സപ്ലൈകോയിൽ നൽകുക. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവിൽ ലഭ്യമാണ്. വിപ്രോ, കോൾഗേറ്റ്, കിച്ചൻ ട്രഷേഴ്സ്, ഐടിസി, കെപിഎം നമ്പൂതിരീസ്, പ്രോക്ടർ ആൻഡ് ഗാംപിൾ, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, , ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളുമുണ്ട്. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്. 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10ശതമാനം വരെ അധിക വിലക്കുറവിൽ ഈ സമയത്ത് ലഭ്യമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം സപ്ലൈകോ മേഖലാ ഓഫീസിന്റെ പരിസരം, എറണാകുളം ജില്ലയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ട്, തൃശ്ശൂർ ജില്ലയിൽ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ ഒരു പ്രധാന സൂപ്പർ മാർക്കറ്റ് ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കുകയും ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് പ്രവർത്തന സമയം.

Tags :

Recent News

Advertisement
WhiteswanTV Footer